ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി
സുൽത്താൻ ബത്തേരി: മലങ്കര ഓർത്തഡോക്സ് സഭയുടെ ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് സുൽത്താൻ ബത്തേരിയിൽ സ്വീകരണം നൽകി. ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി യുവാക്കളെയും വരും തലമുറയെയുംബോധ്യപ്പെടുത്തി ജീവിതമാണ് ലഹരിയെന്ന ലക്ഷ്യത്തിലേയ്ക്ക് നയിക്കുവാൻ മലങ്കര സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സന്ദേശയാത്ര.
സുൽത്താൻ ബത്തേരി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ വെച്ചായിരുന്നു സ്വീകരണം. തുടർന്ന് നടന്ന പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഭാ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യുലിയോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, ബത്തേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജാസ്റ്റിൻ പി. കുര്യാക്കോസ്, ഒ.സി.വൈ.എം സഭാ വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി മാത്യു. ജനറൽ സെക്രട്ടറി ഫാ. ബിജു ഏലിയാസ്, ട്രഷറർ രഞ്ജു എംജോയ് എന്നിവർ പ്രസംഗിച്ചു. ബത്തേരി നിർമ്മല മാതാ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളുടെ ഫ്ളാഷ്‌മോബും, സെന്റ് മേരിസ് കോളേജ് എൻ.സി.സി കേഡറ്റുകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.