ഒരു കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
Sunday 06 July 2025 1:18 AM IST
കുന്നംകുളം: ഒരുകിലോ കഞ്ചാവുമായി കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ നിന്നും രണ്ടുപേർ പിടിയിൽ. അടുപ്പുട്ടി പാക്കത്ത് അജിത് (35), അടുപ്പുട്ടി കാക്കശ്ശേരി ബെർലിൻ (27) എന്നിവരെയാണ് കുന്നംകുളം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണ രംഗത്ത് ഇവർക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.