സി.കെ.ഭാസ്ക്കരൻ ചരമ വാർഷികം
Sunday 06 July 2025 1:25 AM IST
മുഹമ്മ : പത്ത് വർഷം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി. കെ. ഭാസ്ക്കരന്റെ 11-ാം ചരമവാർഷികദിനാചരണം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു . സമ്മേളനത്തിന് മുന്നോടിയായി പുഷ്പാർച്ചനയും നടന്നു.
സി. കെ. ഭാസ്ക്കരന്റെ വസതിയിൽ നടന്ന സമ്മേളനത്തിൽ ദിനാചരണകമ്മിറ്റി പ്രസിഡന്റ് ജെ. ജയലാൽ അദ്ധ്യക്ഷനായി. എച്ച്. സലാം എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ജി. വേണുഗോപാൽ , കെ.ആർ.ഭഗീരഥൻ , കെ.ഡി.മഹീന്ദ്രൻ , പി.രഘുനാഥ് , കെ.ഡി.അനിൽ കുമാർ ,എസ്.രാധാകൃഷ്ണൻ , സി.കെ.സുരേന്ദ്രൻ , ഡി.ഷാജി , കെ.സലിമോൻ , ടി. ഷാജി , സ്വപ്ന ഷാബു എന്നിവർ സംസാരിച്ചു .