മത്സ്യബന്ധനത്തിനിടെ വല നഷ്ടമായി
Sunday 06 July 2025 12:27 AM IST
അമ്പലപ്പുഴ: വണ്ടാനം പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ വല നഷ്ടമായി. കാക്കാഴം പുതുവൽ രണദേവന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞാറ്റ വള്ളത്തിലെ വലയാണ് നഷ്ടമായത്. മത്സ്യ ബന്ധനത്തിനിടെ വലിച്ചപ്പോൾ എവിടെയോ ഉടക്കി വല നഷ്ടപ്പെടുകയായിരുന്നു.100 കിലോവല നഷ്ടമായതോടെ, 40 പേരുള്ള വീഞ്ചു വള്ളത്തിലെ പണിയും നഷ്ടമായി. മൂന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറിൽ കുടുങ്ങിയതാകാം വല നഷ്ടമാകാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മറ്റു പല വള്ളങ്ങളുടെയും വല ഇത്തരത്തിൽ നഷ്ടപ്പെട്ടതായി അവർ പറയുന്നു.