ബി.ജെ.പി ഉപരോധ സമരം

Sunday 06 July 2025 1:31 AM IST

ചാരുംമൂട് : മൈക്രോഫിനാൻസുകാരുടെ മാനസികപീഡനം മൂലം മരണപ്പെട്ട വള്ളികുന്നം സ്വദേശി ശശിയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി താമരക്കുളത്തെ മൈക്രോഫിനാൻസ് സ്ഥാപനത്തിന് മുന്നിൽ ഉപരോധ സമരം നടത്തി. ചാരുംമൂട് മണ്ഡലം പ്രസിഡന്റ് കെ.സഞ്ജു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. അനിൽ വള്ളികുന്നം, പ്രഭകുമാർ മുകളയ്യത്ത്, സന്തോഷ് ചത്തിയറ, സുമ ഉപാസന, റാണി സത്യൻ, വിഷ്ണു ചാരുംമൂട്, കൃഷ്ണകുമാർ വേടരപ്ലാവ്, സുരേഷ് കോട്ടവിള, വി.ശശി, കെ.സനിൽ കുമാർ എന്നിവർ സംസാരിച്ചു.