പ്രതിഷേധ പ്രകടനം

Saturday 05 July 2025 11:33 PM IST

മുഹമ്മ: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു ഡി. ബിന്ദു മരിക്കാനിടയായ സാഹചര്യത്തിന് ഉത്തരവാദിയായ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണഞ്ചേരി കലവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് കെ. വി. മേഘനാദൻ,ജി. ചന്ദ്രബാബു, ബി. അൻസൽ, ജി. ജയലകൻ സിനി മോൾ സുരേഷ്, ആർ. ജയപാലൻ,എം. വി. സുദേവൻ, കെ. വേണുഗോപാൽ, സിയാദ് തോപ്പിൽ, എൻ. ഷെറഫുദീൻ എന്നിവർ നേതൃത്വം നൽകി.