അസി.പ്രൊഫസർ ഒഴിവ്
Saturday 05 July 2025 11:34 PM IST
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എൻജിനീയറിംഗ് ആന്റ് മാനേജ്‌മെന്റിൽ കമ്പ്യൂട്ടർ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ടെക് അല്ലെങ്കിൽ തത്തുല്യം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 11 ന് രാവിലെ 10 ന് കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങ ക്ക് ഫോൺ: 0477 2267311, 9846597311.