സാരിസഞ്ചി വിതരണം
Saturday 05 July 2025 11:35 PM IST
അമ്പലപ്പുഴ: ഐ.ആർ.ടി.സിയും സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് പൊതുവിദ്യാഭ്യാസ, തദ്ദേശസ്വയംഭരണവകുപ്പുകളുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ പാഴ് പുതുക്കം എന്ന അപ് സൈക്കിൾ ഫെസ്റ്റിവലിന്റെ ഭാഗമായി തുണിസഞ്ചി വിതരണം നത്തി. സാരികൊണ്ടുള്ള സഞ്ചികളുമായി വിദ്യാർത്ഥികളെത്തിയത് ചടങ്ങിന് കൗതുകമായി. തകഴി പഞ്ചായത്തിലെ തകഴി ശിവശങ്കരപ്പിള്ള ഗവ.യു.പി.സ്കൂൾ, ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, ഡി.ബി ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് സാരിവെട്ടി സഞ്ചികൾ നിർമ്മിച്ചത്. തകഴി ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയും സഞ്ചി നിർമ്മിച്ച് നൽകി.1000 ലധികം സഞ്ചികൾ വിതരണം ചെയ്തു. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.