ജമന്തികൃഷിയ്ക്ക് തുടക്കം

Sunday 06 July 2025 1:35 AM IST

ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിൽ സുവോളജി വിഭാഗത്തിന്റെയും എൻ.സി.സി, എൻ.എസ്.എസ് സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ മത്സ്യകൃഷിയും ജമന്തിപ്പൂ കൃഷിയും ആരംഭിച്ചു. സിനിമാതാരം അനൂപ്ചന്ദ്രനും,ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ ഫാ.ഡോ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ,പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായർ,ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,സുജിത്ത് സ്വാമി, ഡോ.പി.ജെ.ആന്റണി,എബിൻ ആൽബർട്ട്, ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.