'സ്‌മിക്ക' രണ്ടാം വാർഷികവും വി.സാംബശിവൻ ജന്മദിനാഘോഷവും
ആലപ്പുഴ: സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷന്റെ (സ്‌മിക്ക) നേതൃത്വത്തിൽ സംഘടിപ്പിച്ച കാഥികൻ വി.സാംബശിവന്റെ 96ാം ജന്മദിനവും 'സ്‌മിക്ക'യുടെ രണ്ടാം വാർഷികവും പി. പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. കേരള സംഗീതനാടക അക്കാഡമി അവാർഡ് ജേതാക്കളും കാഥികരുമായ ബാബു കോടഞ്ചേരി, മുതുകുളം സോമനാഥ്, ആലപ്പി രമണൻ എന്നിവരെ ആദരിച്ചു. കുടുംബശ്രീ സംസ്ഥാനതല കലാമേളയിൽ കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമ്പിളി തകഴിയെ അനുമോദിച്ചു. യുവ കാഥിക പ്രതിഭ പുരസ്‌കാരം ഗൗരി പള്ളിക്കൽ, അനഘ.ആർ എന്നിവർക്ക് സമ്മാനിച്ചു. സ്‌മിക്ക ആലപ്പുഴ യൂണിറ്റ് ഭാരവാഹികളായി ദിനേശൻ ഭാവന (രക്ഷാധികാരി), കെ.പി.സലിംകുമാർ (പ്രസിഡന്റ്), ജി. മോഹൻദാസ് (സെക്രട്ടറി), കെ. എൻ അനിരുദ്ധൻ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.