ചേർത്തലയിൽ മെഗ തൊഴിൽ മേള 19ന്
Sunday 06 July 2025 12:42 AM IST
ആലപ്പുഴ: പ്രയുക്തി 2025 മെഗാ തൊഴിൽ മേള 19ന് ചേർത്തല എസ്.എൻ കോളേജിൽ നടക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, ചേർത്തല എസ്.എൻ കോളേജ്, നാഷണൽ കരിയർ സർവീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന മേളയിൽ 50ൽപ്പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് നിയമനം നടത്തും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, എൻജിനീയറിംഗ്, പാരാമെഡിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18- 40നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ അഞ്ച് പകർപ്പുകളുമായി രാവിലെ 9ന് കോളേജിൽ എത്തണം. ഫോൺ: 0477 2230624, 8304057735.