വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണം
Sunday 06 July 2025 8:45 AM IST
ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല വായനപക്ഷാചരണവുമായി ബന്ധപ്പെട്ടു പഴവീട് ഗവ.യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ഗ്രന്ഥശാല അദ്ധ്യക്ഷൻ ബാലൻ സി. നായർ അദ്ധ്യക്ഷത വഹിച്ച യോഗം, പ്രഥമാദ്ധ്യാപിക മിനി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ ശ്യാം ലാൽ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി എൻ.എസ്.രാധാകൃഷ്ണൻ സ്വാഗതവും ബാലവേദി മെന്റർ ഇന്ദു സജികുമാർ നന്ദിയും പറഞ്ഞു.