ബി.ജെ.പി പ്രതിനിധിസംഘം ഇന്നെത്തും
Sunday 06 July 2025 8:47 AM IST
ആലപ്പുഴ: കേരളത്തിലെ നെൽ കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പഠനം നടത്തി പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന പഠന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതിനു വേണ്ടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയോഗിച്ച മൂന്നംഗ പഠന സംഘം ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ബി,ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി. ആർ. നായർ എന്നിവരുൾപ്പെട്ട പഠന സംഘം രാവിലെ 10ന് പള്ളിപ്പാട്ടും വൈകിട്ട് 3ന് കുട്ടനാട്ടിലെ മങ്കൊമ്പിലും നെൽ കർഷകരുമായി ആശയവിനിമയം നടത്തും.