സ്വകാര്യ ബസുകൾ സമരത്തിലേക്ക്
Sunday 06 July 2025 1:35 AM IST
കോട്ടയം : സ്വകാര്യ ബസ് വ്യവസായത്തിന്റെ നിലനിൽപ്പിനാവശ്യമായ അടിയന്തരാവശ്യങ്ങളിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവീസ് നിറുത്തിവയ്ക്കുന്നു. 8 ന് സൂചനയായും, 22 മുതൽ അനിശ്ചിതകാലത്തേയ്ക്കും സർവീസ് നിറുത്തിവയ്ക്കാനാണ് തീരുമാനം. ലിമിറ്റഡ് സ്‌റ്റോപ്പ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ സൗജന്യ നിരക്ക് വർദ്ധിപ്പിക്കുക, അന്യായമായ പിഴചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി കെ.എസ് സുരേഷ് അറിയിച്ചു.