ചുറ്റമ്പല സമർപ്പണം നാളെ

Sunday 06 July 2025 1:36 AM IST

കോട്ടയം: നാട്ടകം പൊൻകുന്നത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലത്തിന്റെയും പ്രദക്ഷിണ വഴിയുടേയും സമർപ്പണം നാളെ നടക്കും. പുലർച്ചെ 3 നും 4.45നും മദ്ധ്യേ തന്ത്രി കുരുപ്പയ്ക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. പ്രദക്ഷിണവഴിയുടെ സമർപ്പണം 9.30ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിക്കും.10.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ശില്പികളെ ആദരിക്കും. നാരായണൻ നമ്പൂതിരി മുഖ്യസന്ദേശവും മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണവും നിർവഹിക്കും. വൈകിട്ട് ഏഴിന് ഗംഗാ ശശിധരന്റെ വയലിൻ.