കവണാറ്റിൻകര ടൂറിസം ജലമേള പ്രവർത്തനോദ്ഘാടനം

Sunday 06 July 2025 1:37 AM IST

കോട്ടയം: 37ാമത് കവണാറ്റിൻകര ടൂറിസം ജലമേളയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകുന്നേരം 5ന് കവണാറ്റിൻകര ടൂറിസം ഡിപ്പാർട്ട്‌മെന്റ് ഹാളിൽ നടക്കും. പ്രസിഡന്റ് എം.കെ പൊന്നപ്പൻ അദ്ധ്യക്ഷത വഹിക്കും. ഗാർഗി ഹോം സ്റ്റേ രാജേഷ് ബാബുവിൽ നിന്നും ആദ്യസംഭാവന ഏറ്റുവാങ്ങി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.