കല്ലംമ്പള്ളി ശ്രീ മഹാഭദ്രകാളി മഹാസരസ്വതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം

Sunday 06 July 2025 1:38 AM IST

കിടങ്ങൂർ :കല്ലംമ്പള്ളി ശ്രീമഹാഭദ്രകാളി മഹാ സരസ്വതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 5.30ന് നടതുറപ്പ്, 7.15ന് ഭക്തിഗാനസുധ. നാളെ രാവിലെ 5.30ന് അഭിഷേകം, മലർനിവേദ്യം,7.10ന് ഭാഗവതപാരായണം എട്ടിന് കലശപൂജ,നവകം, പഞ്ചഗവ്യം, 8.30ന് മണിസമർപ്പണം, 9.45ന് ശിവപുരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് പൂത്താല ഘോഷയാത്ര, താലപ്പൊലി, ചെണ്ടമേളം 9.30ന് അഷ്ടാഭിഷേകം, 10.15ന് കലശം അഭിഷേകം 2.30ന് സാംസ്‌കാരിക സമ്മേളനം 5.15ന് ഓട്ടൻതുള്ളൽ, 6.15ന് സോപാനസംഗീതം 7.15ന് സെമി ക്ലാസിക്കൽ ഡാൻസ്, 7.30ന് ഈശ്വരനാമഘോഷം ഭജൻസ്, 8.30ന് മഹാഗുരുതി എന്നിവ നടക്കും.