മെറിറ്റ് ഡേ ദിശ 2025 ഇന്ന്

Sunday 06 July 2025 1:39 AM IST

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെറിറ്റ് ഡേ ദിശ 2025 ഇന്ന് 2ന് സെന്റ് ആന്റണീസ് എച്ച്.എസ്.എസിൽ ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അദ്ധ്യക്ഷത വഹിക്കും. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് പനയ്ക്കക്കുഴി മുഖ്യപ്രഭാഷണം നടത്തും. സിനിമാ താരം മീനാക്ഷി അനൂപ് മുഖ്യാതിഥിയായിരിക്കും. പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കും.