ടെക്സസിൽ മിന്നൽ പ്രളയം: 27 മരണം

Sunday 06 July 2025 7:25 AM IST

വാഷിംഗ്ടൺ: യു.എസിലെ ടെക്സസിലെ കെർ കൗണ്ടിയെ ഞെട്ടിച്ച് മിന്നൽ പ്രളയം. ഒമ്പത് കുട്ടികൾ അടക്കം 27 പേർ മരിച്ചു. ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ശക്തമായ മഴയ്ക്ക് പിന്നാലെ ഒറ്റ മണിക്കൂർ കൊണ്ട് ഗ്വാഡലപ് നദിയിലെ ജലം 29 അടി ഉയരത്തിൽ വരെ ഉയർന്നതാണ് അപകടത്തിലേക്ക് നയിച്ചത്. കാണാതായവർക്കായി അധികൃതർ തെരച്ചിൽ ശക്തമാക്കി. ആയിരത്തോളം പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.