പുതിയ ഗെറ്റപ്പിൽ ആരാധകരെ അമ്പരപ്പിച്ച് രൺവീർ സിംഗ്; ധുരന്ധറിന്റെ ടീസർ പുറത്ത്
Sunday 06 July 2025 3:03 PM IST
രൺവീർ സിംഗിന്റെ പുതിയ ചിത്രമായ ധുരന്ധറിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി. ആദിത്യധർ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം 2025 ഡിസംബർ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്യും.
ചിത്രത്തിൽ താരത്തിന്റെ ലുക്ക് തന്നെയാണ് പ്രധാന ആകർഷണം. ആരാധകർ ഇതിനു മുമ്പെങ്ങും കാണാത്ത ഗെറ്റപ്പിലാണ് രൺവീർ സിംഗ് എത്തുന്നത്. രണ്ടു മിനിറ്റും 40സെക്കൻഡും ദൈർഘ്യമുള്ള ടീസറിൽ വയലൻസും ആവേശവും, നിഗൂഢതയുമാണ് നിറഞ്ഞിരിക്കുന്നത്. രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.
ജാസ്മിൻ സാൻഡ്‌ലസിന്റെ വോക്കൽസും റാപ്പർ ഹനുമാൻകൈൻഡുമായി സഹകരിച്ച് കൊണ്ട് ശശ്വതാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ടീസറിലെ ആർ മാധവന്റെ ലുക്കും ശ്രദ്ധേയമായി.