ബി.ജെ.പി മെഡി. കോളേജ് മാർച്ച്
Monday 07 July 2025 1:19 AM IST
കോട്ടയം : മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാൻ ഇടയായ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജും, സഹകരണ മന്ത്രി വി.എൻ വാസവനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുടെ നേതൃത്വത്തിൽ ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാർച്ച് സംഘടിപ്പിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ മന്ത്രിമാർക്ക് ധാർമ്മികമായി അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു