എ.ബി.സി പ്രോജക്ട്  യോഗം ചേർന്നു

Monday 07 July 2025 12:31 AM IST

കോട്ടയം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എ.ബി.സി ക്ലസ്റ്റർ സെന്ററുകളുടെ രൂപീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. നഗര - ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. തെരുവു നായക്കളെ താത്കാലികമായി പാർപ്പിക്കുന്നതിന് ഷെൽട്ടർ ഹോമുകൾ ഏതൊക്കെ പഞ്ചായത്തുകൾ രൂപീകരിച്ചിട്ടുണ്ടെന്നും വാക്‌സിനേഷൻ നടപടികളുടെ പുരോഗതിയും വിലയിരുത്തി. അയ്മനം, ആർപ്പൂക്കര, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളാണ് വാർഷിക പദ്ധതിയിൽ എ.ബി.സി പ്രോജക്ട് ഉൾപ്പെടുത്തിയിട്ടുള്ളത്.