മെറിറ്റ് അവാർഡ് വിതരണം ചെയ്തു
Monday 07 July 2025 12:33 AM IST
ചങ്ങനാശേരി: എസ്.എസ്.എൽ.സി, പ്ലസ്ടു, പരീക്ഷകളിലും, മറ്റ് മത്സര പരീക്ഷകളിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുതൂർപള്ളി മുസ്ലിം ജമാഅത്ത് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. മദ്രസ്സത്തുൽ ഇസ്ലാമിയ ഹാളിൽ നടന്ന സമ്മേളനം കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്‌മോൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അഡ്വ.ടി.പി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ.എസ്.അബ്ദുൽഖാദർ, ജമാഅത്ത് സെക്രട്ടറി സാജിത് മുഹമ്മദ്, ഖജാൻജി അഡ്വ.റിയാസ് മമ്മറാൻ, തൻസിം ആലയിൽ, സിനാജ് പറക്കവെട്ടി എന്നിവർ പങ്കെടുത്തു.