വയോജനസംഗമം സംഘടിപ്പിച്ചു
Monday 07 July 2025 12:48 AM IST
ഇളങ്ങുളം : എലിക്കുളം പഞ്ചായത്ത്, യംഗ് സീനിയേഴ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വയോജനസംഗമം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ബെറ്റി റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റതോട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൂര്യമോൾ, എസ്.ഷാജി, ഷേർലി അന്ത്യാംകുളം, അഖിൽ അപ്പുക്കുട്ടൻ, സിനി ജോയ്, കെ.എൻ.രാധാകൃഷ്ണപിള്ള, വിജയകുമാർ, വി.പി.ശശി, വിജയ് സുകുമാരൻ, അഭിരാമി എന്നിവർ സംസാരിച്ചു. ഡോ.അനിറ്റ് കാതറിൻ ക്ലാസ് നയിച്ചു. എലിക്കുളം പഞ്ചായത്തിലെ നിറവ് 60 പ്ലസ് വയോജനക്കൂട്ടായ്മയിലെ അംഗങ്ങൾക്കായി വിവിധ പരിപാടികൾ യംഗ് സീനിയേഴ്സ് ഫൗണ്ടേഷൻ നടപ്പാക്കും.