വിജയ് സേതുപതിയും നിത്യ മേനനും തലൈവൻ തലൈവി 25ന്

Monday 07 July 2025 6:02 AM IST

വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷം അവതരിപ്പിച്ച് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന തലൈവൻ തലൈവി ജൂലായ് 25ന് തിയേറ്ററിൽ.

ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കോമഡിയും റൊമാൻസും നിറഞ്ഞ എന്റർടെയ്നർ ആണ് തലൈവൻ തലൈവി . യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022ൽ 19(1)(a)എന്ന മലയാള ചിത്രത്തിനുശേഷം വിജയ്‌ സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർആണ്. എഡിറ്റർ പ്രദീപ് ഇ രാഗവ് .സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി .ജി ത്യാഗരാജൻ ആണ് നിർമ്മാണം.