വിക്രം സിനിമയുമായി മഡോൺ അശ്വിൻ

Monday 07 July 2025 6:03 AM IST

വിക്രം നായകനായി മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രീ പ്രൊഡക്ഷനിൽ .

ചിത്രത്തിന്റെ വിശേഷം പങ്കുവച്ച് നിർമാതാവ് അരുൺ വിശ്വ. 'സിനിമയ്ക്ക് അതിന്റേതായ സമയം എടുക്കും. വിക്രം ആരാധകർ എന്നെ കുറ്റപ്പെടുത്തുന്നു, ഞാൻ ഒരു വിവരവും പങ്കുവയ്ക്കുന്നില്ലെന്ന് അവർ പറയുന്നു. ഇത് എനിക്ക് വ്യക്തിപരമായ പ്രോജക്ടാണ്. പ്രഖ്യാപനം ശരിയായ സമയത്ത് വരും,' അരുൺ വിശ്വയുടെ വാക്കുകൾ.

ചിയാൻ 63 എന്ന് താത്കാലികമായി പേരിട്ട ചിത്രം വിക്രം ആരാധക‌ർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നു. തിയേറ്ററിൽ

ചലനമുണ്ടാക്കിയ വീര ധീര ശൂരനുശേഷം വിക്രം അഭിനയിക്കുന്ന ചിത്രം ആണ്. മണ്ടേല, മാവീരൻ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മഡോൺ അശ്വിൻ. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു മണ്ടേലയും മാവീരനും. നെറ്റ്ഫ്ലിക്സിലൂടെയാണ് മണ്ടേല പ്രദർശനത്തിനെത്തിയത്. ശിവകാർത്തികേയൻ നായകനായ മാവീരൻ 80 കോടി ബോക്സ് ഓഫീസിൽ നേടി . വിക്രമിന് അടുത്തിടെയുണ്ടായ ബോക്സ് ഓഫീസ് ക്ഷീണം മഡോൺ അശ്വിൻ ചിത്രത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.