മഹേഷ് നാരായണൻ ചിത്രം വീണ്ടും എറണാകുളത്ത്

Monday 07 July 2025 6:09 AM IST

ആറു ദിവസത്തിനുശേഷം ഷെഡ്യൂൾ ബ്രേക്ക്

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പത്താം ഷെഡ്യൂൾ ഇന്ന് എറണാകുളത്ത് പുനരാരംഭിക്കും.മോഹൻലാൽ പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കുക. ആറു ദിവസത്തെ ചിത്രീകരണമുണ്ട്.ഇതിനുശേഷം ഷെഡ്യൂൾ ബ്രേക്കാണ്. എടപ്പാളിൽ ആയിരുന്നു ഒൻപതാം ഷെഡ്യൂൾ . മോഹൻലാൽ പങ്കെടുക്കുന്ന ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. ശ്രീലങ്കയിൽ ആയിരുന്നു എട്ടാം ഷെഡ്യൂൾ. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഉൾപ്പെടുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. ശ്രീലങ്കയിൽ തന്നെയായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും. ഇൗ ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. . നയൻതാരയാണ് നായിക.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണന്റെ ചിത്രത്തിൽ ആദ്യമായാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.