വിഘ്‌നേഷ് രാജയുടെ ധനുഷ് ചിത്രത്തിൽ പൂജ ഹെഗ്‌ഡെ
Monday 07 July 2025 6:10 AM IST
ധനുഷ് നായകനായി വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായിക. ചിത്രീകരണം ഇൗമാസം ആരംഭിക്കും.
പോർതൊഴിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഘ്‌നേഷ് രാജ. ധനുഷ് ചിത്രം കുബേരയിൽ രശ്മിക മന്ദാനയുടെ വേഷത്തിൽ പൂജ ഹെഗ്ഡെ നായികയായി പരിഗണിച്ചിരുന്നതാണ്.അതേസമയം സൂര്യ നായകനായ റെട്രോ ആണ് പൂജ ഹെഗ്ഡെ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. രജനികാന്ത് ചിത്രം കൂലിയിൽ പൂജയുടെ ഐറ്റം ഡാൻസുണ്ട്. വിജയ്‌യുടെ ജനനായകനിലും പൂജ ആണ് നായിക. രാഘവലോറൻസിന്റെ കാഞ്ചന4 ൽ നായികമാരിൽ ഒരാളാണ്.