ഈ നാളുകാരുടെ ജീവിതഗതി മാറ്റി മറിയ്ക്കുന്ന ചില സംഭവങ്ങൾ നാളെ വന്നു ചേരും; ഒപ്പം ധനനേട്ടവും

Sunday 06 July 2025 6:19 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലൈ 7 - മിഥുനം 23 തിങ്കളാഴ്ച. ( ദിവസം പൂർണമായും അനിഴം നക്ഷത്രം )

അശ്വതി: ജീവിതഗതിയെ മാറ്റി മറിയ്ക്കുന്ന ചില സംഭവങ്ങൾ വന്നു ചേരും, പങ്കാളിക്ക് തൊഴിൽ പരാജയം, കുടുംബ ജീവിതം ഭദ്രമായിരിക്കില്ല. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് സമ്മർദവും യാത്രാക്ലേശവും അധികാര പരിധിയും വർദ്ധിക്കും.

ഭരണി: യന്ത്രോപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. മാനസിക സംഘർഷങ്ങൾ ഉണ്ടാകും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

കാര്‍ത്തിക: കുറവുകൾ പരിഹരിച്ച് ജീവിതം നയിക്കുവാൻ തയാറായ മക്കളുടെ സമീപനത്തിൽ ആശ്വാസവും സമാധാനവും ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

രോഹിണി: സമാന ചിന്താഗതിയിൽ ഉള്ളവരുമായി പരസ്‌പര വിശ്വാസത്തോടു കൂടി പുതിയ സംരംഭത്തിന് തുടക്കം കുറിയ്ക്കും, പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും സഹായം. കുടുംബത്തില്‍ ശാന്തിയും സമാധാനവും.

മകയിരം: ബിസിനസിൽ ലാഭശതമാന വ്യവസ്ഥകളോട് ബന്ധപ്പെട്ട പ്രവർത്തനം കാഴ്‌ച്ച വയ്ക്കുവാൻ സാദ്ധ്യത. കോടതി വിധി അനുകൂലമാകും, വിദേശത്ത് ഉള്ളവരുടെ സഹായ സഹകരണം ഉണ്ടാകും.

തിരുവാതിര: കാര്യങ്ങൾ കൃത്യനിഷ്ഠയോടു കൂടി ചെയ്‌തു തീർക്കുന്നതിനാൽ ആശ്വാസത്തിനു യോഗമുണ്ട്. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി മുന്നേറാന്‍ കഴിയും.

പുണര്‍തം: വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും അവസരമുണ്ടാകും. കാര്യ സാദ്ധ്യത്തിന് വേണ്ടി സേവ പിടിക്കും. ദേവാലയദർശനം അത്യാവശ്യം.

പൂയം: വിദ്യാർഥികൾക്ക് തൃപ്‌തികരമായ രീതിയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.

ആയില്യം: ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തിച്ചേരും. മാതാപിതാക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. തൊഴിലിലും ബിസിനസിലും വികസനങ്ങള്‍ നടത്തും.

മകം: ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ ചുമതലകൾ വർദ്ധിക്കും. ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗ ദുരിതമുണ്ടാകും. പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

പൂരം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ബിസിനസില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, തൊഴിലില്‍ ഉയര്‍ച്ച. ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും, പ്രണയ കാര്യങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേറ്റം.

ഉത്രം: അധ്വാനഭാരം വർദ്ധിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾ അപ്രതീക്ഷിത ധനനഷ്ടം. ദാമ്പത്യപരമായി കാലം അനുകൂലമല്ല, അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക.

അത്തം: പുരോഗതി ഉണ്ടാകും. കരാറു ജോലിയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം. ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും, മുടങ്ങിപ്പോയവ പൂര്‍ത്തീകരിക്കാന്‍ കഴിയും.

ചിത്തിര: സ്ഥാനക്കയറ്റം ലഭിക്കുന്നതു വഴി പുതിയ കർമ്മണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. കായിക രംഗത്ത് ഉള്ളവർക്ക് പുരസ്കാരങ്ങള്‍ ലഭിക്കും, ഗൃഹ വാഹന യോഗം, പൊതുരംഗത്ത് നേട്ടം, പൂർവ്വിക സ്വത്ത് ലഭിക്കും.

ചോതി: വിട്ടു വീഴ്‌ച മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകും. അനാവശ്യമായി പ്രശ്‌നങ്ങളില്‍ അകപ്പെടാതെയിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്.

വിശാഖം: പങ്കാളിയുടെ നിർദേശങ്ങൾ അനുസരിക്കുന്നത് ഗുണകരമായി വരും. പുതിയ കരാർ ജോലിയിൽ ഒപ്പു വയ്ക്കും. ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. അഭിമാനകരമായ സംഗതികൾ സംഭവിക്കും.

അനിഴം: സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും. പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്. പ്രവർത്തന മണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതിയുണ്ടാകും.

കേട്ട: എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം. നിലവിലുള്ള ജോലിയോടൊപ്പം അധുനിക സംവിധാനപ്രകാരമുള്ള പാഠ്യപദ്ധതിക്ക് ചേരുവാനുള്ള അവസരം ഉണ്ടാകും.

മൂലം: സമാനചിന്താഗതിയിൽ ഉള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് ബിസിനസ് വിപുലമാക്കുവാനുള്ള സാദ്ധ്യത കാണുന്നു. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും. കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും.

പൂരാടം: ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വിവാഹം മൂലം ഉയർച്ച, ധനനേട്ടം. സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും, വിദ്യാവിജയം.

ഉത്രാടം: കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ചെയ്യും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും. സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വയം പര്യാപ്‌തത ആർജിക്കും.

തിരുവോണം: ആരോഗ്യനില തൃപ്തികരം, തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീ വിഷയങ്ങളിൽ നിന്ന് തൃപ്തികരമായ അനുഭവങ്ങൾ ലഭിക്കും. പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ചതിലും ഉപരിയായി വിജയം കൈവരിക്കും.

അവിട്ടം: ഭൂമി വിൽപനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും.

ചതയം: പ്രവർത്തനമേഖലയിൽ വിജയം നേടാൻ കഴിയും. കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, മറ്റുള്ളവരുടെ ചതി പ്രയോഗങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും.

പൂരുരുട്ടാതി: അധ്വാനഭാരത്താൽ കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കുവാൻ സാധിക്കുകയില്ല. അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങൾ.

ഉത്തൃട്ടാതി: അനാവശ്യ ‍വാഗ്വാദങ്ങളിൽ ഏര്‍പ്പെടരുത്. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം.

രേവതി: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും.