അകത്ത് സാന്ത്വനം; പുറത്ത് പ്രതിഷേധം
മാന്നാർ: പാലിയേറ്റിവ് രോഗികൾക്ക് സാന്ത്വനമേകി ഡയാലിസിസ് കിറ്റുകളുടെ വിതരണം മാന്നാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടക്കുമ്പോൾ, പുറത്ത് ആരോഗ്യമന്ത്രിക്കെതിരെ കോൺഗ്രസ് മാന്നാർ മണ്ഡലം ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധമായിരുന്നു. മാന്നാർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും മാന്നാർ കമ്യൂണിറ്റി ഹെൽത്ത് സെറ്ററിന്റെയും നേതൃത്വത്തിലായിരുന്നു ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരക്കൽ അദ്ധ്യക്ഷനായ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ചിത്ര സാബു പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സജു തോമസ്, അജിത് പഴവൂർ, വി.കെ ഉണ്ണികൃഷ്ണൻ, കെ.സി.പുഷ്പലത, മാന്നാർ മീഡിയ സെന്റർ പ്രസിഡന്റ് സാജു ഭാസ്കർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്സ് അഞ്ചു, ഫിസിയോതെറാപ്പിസ്റ്റ് ദിവ്യ.എസ്, ആശാവർക്കർ നിർമ്മല എന്നിവർ പങ്കെടുത്തു. പാലിയേറ്റീവ് നഴ്സ് ഉമാസർക്കാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് നന്ദിയും പറഞ്ഞു.