ഊന്നംപാറ - ചാവരുകോണംകാരുടെ യാത്രാ ദുരിതം ഒഴിയുന്നില്ല
Monday 07 July 2025 1:10 AM IST
വാമനപുരം: ഊന്നംപാറ - ചാവരുകോണം നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതിയില്ല. വാമനപുരം പഞ്ചായത്തിലെ ഊന്നംപാറ - ചാവരുകോണം റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പഞ്ചായത്തിലും എം.എൽ.എയ്ക്കും പരാതി നൽകിയിട്ടും യാതൊരു അനക്കവുമില്ലെന്ന് നാട്ടുകാർ പറയുന്നു. നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡ് തകർന്നതിനാൽ സ്കൂൾ വാഹനങ്ങളോ, ആർക്കെങ്കിലും ഒരസുഖം വന്ന് ഓട്ടോ വിളിച്ചാൽ പോലും വരില്ലെന്ന് നാട്ടുകാർ പറയുന്നു.