മെമ്പർഷിപ്പ് വിതരണവും പ്രതിഭ സംഗമവും
Monday 07 July 2025 12:08 AM IST
പാനൂർ: പ്രാഥമിക സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന കേരളബാങ്ക് നയം തിരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് സി. സുജിത് ആവശ്യപ്പെട്ടു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ ജില്ലാതല മെമ്പർഷിപ്പ് വിതരണവും എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.ഇ.സി സംസ്ഥാന സെക്രട്ടറി കെ.പി റിനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജീന്ദ്രൻ പാലത്തായി അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി കെ. ശ്രീഷ്മ, ആർ.ജെ.ഡി കുന്നോത്തുപറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രഭാകരൻ, കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ. രജീഷ് സ്വാഗതവും പ്രസീത നന്ദിയും പറഞ്ഞു.