ബഷീർ അനുസ്മരണവും എഴുത്തുകാര സംഗമവും
Monday 07 July 2025 12:08 AM IST
പഴയങ്ങാടി: സമഗ്ര ശിക്ഷ കേരളം ബി.ആർ.സിയും മാടായി എം.ടി ലൈബ്രറിയും മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയും ചേർന്ന് സംഘടിപ്പിച്ച ബഷീർ അനുസ്മരണവും ഉപജില്ലയിലെ എഴുത്തുകാരായ അദ്ധ്യാപകരുടെ സംഗമവും മാടായി ബി.ആർ.സിയിൽ നടന്നു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നർമ്മത്തിലൂടെ രാഷ്ട്രീയം പറഞ്ഞ കഥാകാരന്റെ കൃതികൾ ചർച്ച ചെയ്ത പരിപാടിയിൽ മാടായി എ.ഇ.ഒ ഡോ. കെ.കെ.പി സംഗീത അദ്ധ്യക്ഷത വഹിച്ചു. മാടായി ബി.പി.സി എം.വി. വിനോദ് കുമാർ, വിദ്യാരംഗം കോഡിനേറ്റർ നജീബ്, കെ. ബാബു മണ്ടൂർ, ധന്യ ലക്ഷ്മി, കെ.പി സുജാത, ശാലിനി രാമകൃഷ്ണൻ, രേഖ തുടങ്ങിയവർ ബഷീറിനെ അനുസ്മരിച്ച് സംസാരിച്ചു.