നഗരസഭാ വാർഡുകളിലെ വികസനം, കൗൺസിലർമാർ പറയുന്നു

Monday 07 July 2025 12:07 AM IST

സനോജ്.കെ.ദേവസി

(ഒല്ലൂർ ഡിവിഷൻ)

  • ഒല്ലൂർ പള്ളി ഗ്രൗണ്ട് റോഡ്, അവണിശേരി റോഡ്, വിജയ മാത ചർച്ച് റോഡ് എന്നിവ നവീകരിച്ചു
  • രണ്ട് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
  • ചിയ്യാരം മേഖലയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 200 വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷൻ നൽകി
  • ചീരാച്ചി അങ്കണവാടി നവീകരിച്ചു
  • കോർപറേഷൻ ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് ഭൂരിഭാഗം റോഡുകളും റീടാറിംഗ് നടത്തി
  • കാനകൾ നിർമ്മിച്ച് വെള്ളക്കെട്ടുകൾ ഒഴിവാക്കി

ലിംന മനോജ്, ( ചിയ്യാരം സൗത്ത് ഡിവിഷൻ )

  • കണിമംഗലത്ത് സബ് സെന്റർ നിർമ്മാണം
  • ഓപ്പൺ ജീം സ്ഥാപിച്ചു
  • നാലു ഹൈമാസ്റ്റ്, 50 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു
  • പുതിയ നാലു റോഡുകൾ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കി
  • 400 വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ
  • അഞ്ചു പൊതുകിണറുകൾ നവീകരിച്ചു
  • വേട്ടുവ കുളം,കണിമംഗലം മങ്കുഴി ലൈനിൽ പൊതുകുളം എന്നിവ ഉപയോഗപ്രദമാക്കി
  • പകൽ വീട് പ്രവർത്തനം തുടങ്ങി

മേഫി ഡെൽസൻ, (പുതുർക്കര ഡിവിഷൻ)

  • 17 റോഡുകൾ ഇന്റർ ലോക്ക് വിരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി
  • 23 മിനിമാസ്റ്റ് ലൈറ്റും രണ്ട് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.
  • പുതിയ ഹെൽത്ത് സെന്റർ നിർമ്മിച്ചു. ഹെൽത്ത് സെന്ററിന് മുകളിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചു.
  • വനിത റിക്രിയേഷൻ സെന്ററും വയോജന ക്ലബ്ബും നിർമ്മിച്ചു.
  • ശ്രീനാരായണ, വൃന്ദാവൻ എന്നീ അങ്കണവാടികൾക്ക് മുകളിൽ ഹാൾ നിർമ്മിച്ചു
  • എല്ലാ റോഡുകൾക്കും നെയിം ബോർഡുകൾ സ്ഥാപിച്ചു
  • പുതൂർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുമ്പിലും കുറിഞ്ഞാക്കൽ പാലത്തിനോട് ചേർന്ന് ബഞ്ചുകൾ സ്ഥാപിച്ചു
  • അയ്യന്തോൾ ഗ്രൗണ്ട് മുതൽ രേവതിമൂല വരെ ബി.എം.ബി.സി വർക്ക് പുരോഗമിക്കുന്നു