ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം
Monday 07 July 2025 12:08 AM IST
മുപ്ലിയം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.പി.സി എസ്.എസ്.കെ ഡോ.എൻ.ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാർ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ റോസിലി തോമസ്, കൊടകര ബി.ആർ.സി, ബി.പി.സി, ടി.ആർ . അനൂപ്,പഞ്ചായത്ത് അംഗം പുഷ്പാകരൻ ഒറ്റാലി, പ്രിൻസിപ്പാൾ പി .എസ ് ബിജി, പ്രധാനദ്ധ്യാപിക കെ.ടി.സീന, ഒ.എസ്.എ ചെയർമാൻ കെ.എൻ ജയപ്രകാശ്, എ.കെ അമൃതപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു