'സർട്ടിഫിക്കറ്റ് വിതരണത്തിൽ സുതാര്യത വേണം'

Monday 07 July 2025 12:00 AM IST
സാബവ 'മഹാസഭ ചാലക്കുടി യൂണിയൻ സമ്മേളനം ജില്ലാ സെക്രട്ടറി പി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി : പട്ടികജാതി, പട്ടികവർഗ ജാതി സർട്ടിഫിക്കറ്റ് വിതരണത്തിൽ സുതാര്യത വേണമെന്ന് സാംബവ മഹാസഭ യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. സമുദായ സംഘടനകളുടെ സാക്ഷ്യപത്രം വഴി ജാതി സർട്ടിഫിക്കറ്റ് വിതരണം നടത്തുകയാണെങ്കിൽ അർഹരായവർക്ക് മാത്രം സംവരണ അനുകൂല്യം ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി പി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മോഹനൻ പാട്ടാളി അദ്ധ്യക്ഷനായി. ഭവാനി കുമാരൻ, യു.എം.സുബ്രൻ, കലാഭവൻ ജയൻ, സുലോചന രാജൻ, എ.എം.ഉണ്ണിക്കൃഷ്ണൻ, എം.എം.സുബ്രൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മോഹനൻ പാട്ടാളി (പ്രസിഡന്റ്), വി.എം.സുബ്രൻ (സെക്രട്ടറി), എ. എം.സുബ്രൻ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞടുത്തു.