ക്യാപ്ടൻ റെജി പ്രേംരാജ്ഓർമ്മദിനം ഇന്ന്

Monday 07 July 2025 1:46 AM IST

വിഴിഞ്ഞം: ക്യാപ്ടൻ റെജി പ്രേംരാജ് ഓർമ്മദിനാചരണം ഇന്ന് നടക്കും. രാവിലെ 6ന് വെങ്ങാനൂർ രാമകൃഷ്ണൻ നായർ പുഷ്പാർച്ചന നടത്തും. തുടർന്നു വിവിധ സംസ്കാരിക സംഘടനകളുടേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും നേതൃത്വത്തിൽ പുഷ്പാർച്ചന. 8.30ന് സദ്ഗമയ സാംസ്‌കാരികവേദിയുടെ അനുസ്മരണവും പുഷ്പാർച്ചനയും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.വിൽസന്റ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. ജി.സുബോധനൻ,കോളിയുർ ദിവകാരൻ നായർ,സി.ആർ.പ്രാണകുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു എൻ.സി.സി കേഡറ്റുകളുടെ ആദരം,​ 9.30ന് പങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികരുടെ പരേഡും പുഷ്പാർച്ചനയും,11ന് ആർ.സത്യദാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ദക്ഷിണ കേരള മഹായിടവക കോളേജ് മാനേജർ എ.പി.ക്രിസ്റ്റൽ ജയരാജ് മുഖ്യാതിഥിയായിരിക്കുമെന്ന് ചന്ദ്രൻ ചൊവ്വര അറിയിച്ചു