തക്ഷശില ലൈബറിക്ക്പുസ്‌തകശേഖരം കൈമാറി
Monday 07 July 2025 1:47 AM IST
മുടപുരം: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂരിന്റെ പുസ്‌തക ശേഖരം അദ്ദേഹത്തിന്റെ സ്‌മരണക്കായി മകൻ ആര്യൻ.എസ്.ബി നായർ തക്ഷശില ലൈബ്രറിക്ക് കൈമാറി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി എക്‌സിക്യൂട്ടീവ് അംഗം ശ്യാംകൃഷ്ണ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, വനിതാവേദി എക്‌സിക്യൂട്ടീവ് അംഗം പ്രമീളദേവി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വേണുക്കുട്ടൻ നായർ നന്ദി പറഞ്ഞു.