ശ്രേഷ്ഠ സാഹിത്യവേദി
Monday 07 July 2025 1:48 AM IST
തിരുവനന്തപുരം: ശ്രേഷ്ഠ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം അനുസ്‌മരണവും സുരേഷ് മുതുകുളത്തിന്റെ പവിത്രസസ്യങ്ങൾ എന്ന പുസ്തകത്തിന്റെ ചർച്ചയും മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി ഉദ്ഘാടനം ചെയ്തു.
സാഹിത്യവേദി സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിളക്കുടി രാജേന്ദ്രൻ,രാജീവ് ഗോപാലകൃഷ്ണൻ,ഡോ.രോഹിത്ത് ചെന്നിത്തല,ജോൺസൺ റോച്ച്,കല്ലിയൂർ ഗോപകുമാർ,കെ.എസ്.രാജശേഖരൻ,ഡോ.പി.കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.