എൻജിനിയർ ജെ.ഉമാശങ്കർ മെമ്മോറിയൽ എൻജിനിയർ ഹൗസ്

Monday 07 July 2025 1:48 AM IST

തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എൻജിനിയർ അസോസിയേഷന്റെ (ഇ.ഐ.ഇ.എ) എറണാകുളത്തുള്ള എൻജിനിയർ ഹൗസിന്റെ പേര് സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന എൻജിനിയർ ജെ.ഉമാശങ്കറിന്റെ ഓർമ്മയ്ക്കായി എൻജിനിയർ ജെ.ഉമാശങ്കർ മെമ്മോറിയൽ എൻജിനിയർ ഹൗസ് എന്ന് നാമകരണ ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഇ.ഐ.എ.ഇ എക്സിക്യുട്ടീവ് കമ്മിറ്രിയുടെ തീരുമാനം ജനറൽ ബോഡി അംഗീകരിച്ചതായി അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.