ചികിത്സാസഹായ വിതരണം
Monday 07 July 2025 1:50 AM IST
പൂവാർ:റോട്ടറി ക്ലബ് ഒഫ് തിരുവനന്തപുരം ഫിനിക്സും,ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയും സംയുക്തമായി മുത്തൂറ്റ് ഫൈനാൻസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അവയവം മാറ്റി വെച്ചവർക്കായുള്ള ചികിത്സാ സഹായ പദ്ധതിയുടെ അനുമതി പത്രം മുത്തൂറ്റ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് തിരുവനന്തപുരം വഴുതയ്ക്കാടുള്ള മുത്തൂറ്റ് സോണൽ ഓഫീസിൽവച്ച് വിതരണം ചെയ്തു.റോട്ടറി ക്ലബ് ഒഫ് ഫിനിക്സ് പ്രസിഡന്റ് ഡി.ഗോപകുമാർ,ട്രഷറർ രാധാകൃഷ്ണൻ.ആർ,പ്രോജക്ട് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്,വൈസ് പ്രസിഡന്റ് ഒ.എൻ. സിജു,ഫസ്റ്റ് ലേഡി ബിജിലി ഗോപകുമാർ,ലിവർ ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി വിജയകുമാരൻ നായർ എന്നിവർ പങ്കെടുത്തു.