രാഷ്ട്രീയ ജനതാദൾ പ്രവർത്തകയോഗം

Monday 07 July 2025 1:51 AM IST

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെ ഒഴിവുകളിൽ 50 ശതമാനം പ്രദേശവാസികൾക്കായി മാറ്റി വയ്ക്കണമെന്ന് രാഷ്ട്രീയ ജനതാദൾ പോർട്ട് ഡിവിഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ആർ.ജെ.ഡി വിഴിഞ്ഞം മേഖലാ സെക്രട്ടറി തിങ്കൾ ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അഡ്വ.ജമീലാ പ്രകാശം ഉദ്ഘാടനം ചെയ്തു. പരശുവയ്ക്കൽ രാജേന്ദ്രൻ,വിഴിഞ്ഞം ജയകുമാർ,തെന്നൂർക്കോണം ബാബു,വിഴിഞ്ഞം വിൻസെന്റ്,കോവളം രാജൻ,എസ്.എസ്.അരുൺ കുമാർ,നെല്ലിമൂട്ട് വിള ഷാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി തിങ്കൾ ഗോപകുമാർ (പ്രസിഡന്റ്),ആർ.അനീഷ്, പി.പ്രശാന്ത്,ടി.മധു,എസ്.വിഷ്ണു,ആർ.മനോഹരൻ,ടി.മുത്തപ്പൻ(വൈസ് പ്രസിഡന്റുമാർ), ആർ.വിപിൻ,കെ.രാമസ്വാമി,രതീഷ് കൃഷ്ണൻ,എൻ.പ്രഭാകരൻ(സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.