ബ്രിട്ടീഷ് വിമാനത്തിന് നേരെയും പക്ഷികൾ; അപകടം ഒഴിവായി
Monday 07 July 2025 1:57 AM IST
ശംഖുംമുഖം: ബ്രിട്ടീഷ് വിമാനത്തിന്റെ ലാൻഡിംഗിനും തടസമായി പക്ഷി. വിമാനത്താവളത്തിലുള്ള പോർവിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരുമായി ഇന്നലെ ഉച്ചയ്ക്കെത്തിയ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ എ. 400 എം. അറ്റ്ലസ് വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുമ്പോഴാണ് പക്ഷി തടസമായത്. ടർബോ പ്രോഷ് വിമാനത്തിലെ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം സുഗമമായി ലാൻഡ് ചെയ്തു.