ചമ്പക്കുളം മൂലം ജലോത്സവം: കൈകൊട്ടിക്കളി മത്സരം

Monday 07 July 2025 1:04 AM IST

കുട്ടനാട്: ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ ഭാഗമായി തകഴിയിൽ കൈകൊട്ടിക്കളി മത്സരം നടന്നു. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ അദ്ധ്യക്ഷനായി. സിനിമ താരം പ്രമോദ് വെളിയനാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ജി ജലജകുമാരി, മിനിമന്മഥൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് ശ്രീകാന്ത്,​ തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, ജയശ്രീ വേണുഗോപാൽ, ജയചന്ദ്രൻ, ശശാങ്കൻ, മിനി സുരേഷ്, ബെൻസൺ, റീന മതികുമാർ,​ ജലോത്സവ സമിതി ഭാരവാഹികളായ അജിത്ത് പിഷാരത്ത്, അഗസ്റ്റിൻ ജോസ്, ജോപ്പൻ ജോയ് വാരിക്കാട് , എ.വി മുരളി, വിൽസൺ ചമ്പക്കുളം, ബിജു സബാസ്റ്റ്യൻ,​ സുനിൽ ചന്പക്കുളം എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ കെ.ജി അരുൺകുമാർ സ്വാഗതം പറഞ്ഞു.