വിദ്യാഭ്യാസ അവാർഡ്

Monday 07 July 2025 1:04 AM IST

അമ്പലപ്പുഴ: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആലപ്പുഴ ഏരിയ കൺവെൻഷനും വിദ്യാഭ്യാസ അവാർഡ് വിതരണവും എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എംഏരിയ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കൺവെൻഷനിൽ യൂണിയൻ ഏരിയ പ്രസിഡന്റ് എ.എം.അൻസാരി അദ്ധ്യക്ഷനായി.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം .സുനിൽകുമാർ,സി.ഐ.ടി.യു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി.പി.പവനൻ, ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം എൻ.സജീർ, വനിത കോർഡിനേറ്റർ ഷീല ജയിംസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.കെ.ഫൈസൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഹസൻ നന്ദിയും പറഞ്ഞു.