ആറ്റിൽ ചാടിയ അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി

Sunday 06 July 2025 10:08 PM IST

ചാത്തന്നൂർ: ഇത്തിക്കര ആറ്റിൽ ചാടിയ അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം കെ.ആർ.ജി.പി.എം എച്ച്.എസ്.എസ് സ്കൂളിലെ അദ്ധ്യാപകൻ പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത് വീട്ടിൽ പ്രമോദ് ജോണാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 9 ഓടെ ബൈക്കിൽ ഇത്തിക്കര ആറിന് സമീപം എത്തിയ പ്രമോദ് ഇത്തിക്കര ചെറിയ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ പതിനൊന്നോടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്തു.