അമ്പലപ്പുഴ : അമ്പലപ്പുഴ സാരഥി, ആലപ്പുഴ സൂര്യകാന്തി, കൊച്ചിൻ കലാദർശന എന്നിവയുടെ കലാ പ്രവർത്തനോൽഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു.സംവിധായകൻ രാജീവൻ മമ്മിളിയും നാടകരചയിതാവ് പ്രദീപ്കുമാർ കാവുംതറയും ചേർന്ന് ദീപംതെളിച്ചു. കളിത്തട്ട് ചെയർമാൻഎം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി.പ്രതിഭകളെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് ആദരിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദർശനൻ, പയ്യന്നൂർ മുരളി, സജു പാർത്ഥസാരഥി കുഞ്ചൻനമ്പ്യാർ സ്മാരകം ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള, റഹ്മത്തുബീവി, അഭയൻ കലവൂർ, പ്രമോദ് വെളിയനാട്,സലിം മലബാർ ഗോൾഡ്, മധു പുന്നപ്ര തുടങ്ങിയവർ സംസാരിച്ചു.