പണിമുടക്ക് തള്ളിക്കളയണം

Monday 07 July 2025 1:05 AM IST

ആലപ്പുഴ: ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് രാഷ്ട്രീയ പ്രേരിതവും അനവസരത്തിലുമായതിനാൽ ബി.എം.എസ് പങ്കെടുക്കില്ലെന്ന് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ പറഞ്ഞു. ജില്ലയിലെ കേന്ദ്ര സംസ്ഥാന സർവ്വീസ് സംഘടനകളുടെ സംയുക്ത ഫെഡറേഷൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി ജെ മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ജി.ഗോപകുമാർ,വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനറായി ജെ.ജയേഷ്, ജോയിന്റ് കൺവീനർമാരായി ശ്രേയസ്, ശ്രീജിത്ത് കരുമാടി, ജെ.അനിൽകുമാർ,സിന്ധു.എം,വിഷ്ണു.ആർ,ധനൂപ് കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.