മൂവറയ്ക്കൽ റോഡ് ഉദ്ഘാടനം
Monday 07 July 2025 1:12 AM IST
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ആശ്രമം വാർഡിലെ മൂവറയ്ക്കൽ റോഡും കാനയും തുറന്നു കൊടുത്തു. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണവും വാർഡ് കൗൺസിലർ ഗോപിക വിജയപ്രസാദ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത, കൗൺസിലർമാരായ ബി.നസീ, സിമി ഷാഫിഖാൻ, നജിത ഹാരിസ്, പൊതു പ്രവർത്തകരായ ജഗദീഷ്, ജി.വിജയപ്രസാദ്, പി.കെ.സുധീഷ്, എസ്.ദിലീപ്, കെ.കെ.അനിൽകുമാർ,സതീഷ്, ഗിരീശൻ,വിനോദ് എന്നിവർ സംസാരിച്ചു.