ദേശീയപണിമുടക്ക് വിജയിപ്പിക്കും

Monday 07 July 2025 1:13 AM IST

ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ 9ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ് ) സംസ്ഥാന കമ്മിറ്റി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജീവനക്കാരോട് അഭ്യർത്ഥിച്ചു. ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ തൊഴിലാളികൾക്കൊപ്പം കൃഷിവകുപ്പിലെ മുഴുവൻ മിനിസ്റ്റീരിയൽ ജീവനക്കാരും പങ്കെടുക്കണമെന്നും കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടലയും ജനറൽ സെക്രട്ടറി കെ.ബി.അനുവും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.